പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പി.ഡി.പി സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് പ്രതിനിധി സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ.മുട്ടം നാസർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് ആമുഖപ്രഭാഷണം നടത്തി. ജന സെക്രട്ടറി മൈലക്കാട് ഷാ, റസാക്ക് മണ്ണടി, എൻ അനിൽകുമാർ, ബി.എൻ.ശശികുമാർ, ഹബീബ് റഹ്മാൻ, ടി.എം.രാജാ, അഡ്വ.കൊല്ലം സുജൻ, നടയറ ജബ്ബാർ, സിനോജ് താമരക്കുളം, അഷറഫ് നഗരൂർ, സലിം ചുങ്കപ്പാറ, ഷീജ അസീസ്, ഷൈജാ ഷാജഹാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |