മാഹി: ചാലക്കര തപസ്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക്കിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീത വാദ്യോപകരണ പരിപാടികൾ അവതരിപ്പിച്ചു.മാനേജിംഗ് ഡയറക്ടർ അജിത്ത് വളവിലിന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകരായ കെ.കെ.രാജീവ് സ്വാഗതവും ഷാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വേണുഗോപാൽ വയലിനിലും സുരേഷ് ബാബു തബലയിലും സംഗിത വിസ്മയം തീർത്തു. സപ്തംബറിന്റെ നഷ്ടങ്ങളായ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം സംഗീത സംവിധായകൻ സലിൽ ചൗധരി എന്നിവർക്കുള്ള അർച്ചനയായാണ് സംഗീതപരിപാടി ആരംഭിച്ചത്. കലാ സാംസ്‌കാരിക മേഖലയിലെ സജീവസാന്നിദ്ധ്യമായ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് തപസ്യയുടെ സെക്രട്ടറിയായ കെ.അശോകനെ മാനേജിങ് ഡയറക്ടർ അജിത് വളവിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |