താനൂർ : ഭാരത് സർക്കാർ യുവജനകാര്യ മന്ത്രാലയവും മൈ ഭാരത് ഫ്ലാറ്റ്ഫോറവും തിരുവനന്തപുരം ശാന്തിഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിക്കുന്ന "വികസിത ഭാരതം "ലഹരി മുക്ത യൗവനം " കാമ്പയിന്റെ ജില്ലാതല യുവജന സംഗമം തെയ്യാല ശാന്തിഗിരി അശ്രമത്തിൽ സ്വാമി മുക്ത ചിത്തജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.
ഒ.പി.പത്മസേനൻ പദ്ധതി വിശദീകരിച്ചു.താനൂർ അസി.സബ് ഇൻസ്പെക്ടർ കെ.സലേഷ് ക്ളാസെടുത്തു.
ജില്ലാ പഞ്ചായത്തംഗം യാസ്മിൻ അരിമ്പ്ര, നന്നമ്പ്ര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സി. കുഞ്ഞുമൊയ്തീൻ, നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.റൈഹാനത്ത്, നൗഷാദ് ഉസ്താദ് കോറാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |