നെല്ലിയാമ്പതി: നെന്മാറ-നെല്ലിയാമ്പതി റോഡിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ മരക്കൊമ്പ് പൊട്ടി വീണു ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതി പോത്ത്‌പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് കുണ്ടർചോലയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. കൊമ്പ് വീണ് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ ഗിരീഷിന്റെ ഇരു കൈകയ്ക്കും പരിക്കേറ്റു. ഇവിടെ വച്ച് ബസ് സർവീസ് അവസാനിപ്പിച്ചതിനാൽ യാത്രക്കാർ പെരുവഴിയിലായി. പിന്നീട് ഒന്നര മണിക്കൂറിനു ശേഷം പിന്നാലെ വന്ന സ്വകാര്യ ബസിലാണ് ഇവർ നെല്ലിയാമ്പതിയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |