കണ്ണൂർ: മാലിന്യവിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്ന പ്രതീകാത്മക ആഹ്വാനവുമായി ചിറക്കൽ ചിറയിൽ യമുന ആരതി നടത്തി. സി.എം.എസ്.ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം കൃഷ്ണഗാഥ പാരായണമാസമായി ആചരിച്ചതിന്റെ സമാപ്തിയായാണ് യമുന ആരതി ഒരുക്കിയത്. തുടർന്ന് കിഴക്കേക്കര മതിലകം ക്ഷേത്ര തിരുമുറ്റത്തുനടന്ന 'കൃഷ്ണഗാഥായനം' സദസ്സ്
കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി ആവിഷ്ക്കരിച്ച ചിറക്കൽ വൃന്ദാവനപദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും 24 മണിക്കൂറും കൃഷ്ണഗാഥാ പാരയണം നടക്കുന്ന ചെറുശ്ശേരിമ്യൂസിയം യാഥാർത്ഥ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.
ക്ഷേത്രകലാ അക്കാഡമി ചെയർമാൻ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. കൃഷ്ണഗാഥയുടെ ദേശീയ പ്രചാരണത്തിന് പ്രശസ്ത കന്നട നടനും സംവിധായകനുമായ കണ്ണോത്ത് ദയാനന്ദൻ കൃഷ്ണഗാഥ മഹാകാവ്യപുസ്തകം കെ.വി.സുമേഷ് എം.എൽ.എയിൽ നിന്ന് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |