മലപ്പുറം: ജി.എസ്.ടിയിലെ പരിഷ്‌കരണത്തിലൂടെ ആയുർവേദ മരുന്നുകളായ മുറിവെണ്ണ, കർപൂരാദിതൈലം, അശ്വഗന്ധചൂർണം തുടങ്ങിയവയ്ക്ക് വില കുറഞ്ഞു. പേറ്റന്റ് ആൻഡ് പ്രൊപ്രൈറ്ററി മരുന്നുകൾക്ക് നികുതി 12 ശതമാനത്തിൽ നിന്നും അഞ്ചായതോടെ വില കുറഞ്ഞു. ഷാംപൂ, സോപ്പ് തുടങ്ങിയവയ്ക്ക് നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയും. ആര്യവൈദ്യശാലയുടെ പേസ്റ്റിനും ബാമിനും വില കുറഞ്ഞു. ക്ലാസിക്കൽ മരുന്നുകളായ ദശമൂലാരിഷ്ടത്തിനും ച്യവനപ്രാശത്തിനും വിലയിൽ മാറ്റമില്ല. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോട്ടയ്ക്കൽ, കഞ്ചിക്കോട്, നഞ്ചൻകോട് തുടങ്ങിയ മരുന്നുനിർമ്മാണശാലകളിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന പുതുക്കിയ വിലയുള്ള മരുന്നുകൾ ഇതിനകം വിപണിയിലെത്തിയെന്ന് സി.ഇ.ഒ. കെ. ഹരികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |