കാഞ്ഞങ്ങാട് : ബല്ല അഴീക്കോടൻ ക്ലബ്ബിന്റെ 46-ാം വാർഷികാഘോഷവും അഴീക്കോടൻ രാഘവൻ അനുസ്മരണയോഗവും സി പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക പ്രഭാഷകൻ രവി ഏഴോം അനുസ്മരണ പ്രഭാഷണം നടത്തി. നടത്തി രാജു ബട്ടടുക്കം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.വി.സുശീല, കെ.ബാലകൃഷ്ണൻ,സി പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.ഗോപി,കെ.വി.രതീഷ്, പി.ജ്യോതി, എ.വി.പ്രദീപ്, എസ്.ഐ ദിവാകരൻ, എം.മനോജ്, സുനീഷ് കക്കാട്ടി എന്നിവർ സംസാരിച്ചു. സുജി അടമ്പിൽ സ്വാഗതവും കെ.രാഹുൽ നന്ദിയും പറഞ്ഞു.എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ 39 വിദ്യാർത്ഥികളെയും അനുമോദിച്ചു. ചിത്ര രചന,ക്വിസ്, മിഠായി പറക്കൽ,കസേര കളി,ഇഷ്ടിക പിടുത്തം ,കമ്പവലി തുടങ്ങിയ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായികമത്സരങ്ങൾ എന്നിവ നടന്നു. കണ്ണൂർ താവം ഗ്രാമ വേദിയുടെ വടക്കൻ പെരുമ എന്ന് നാട്ടറിവ് പാട്ടും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |