പന്തളം : ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സ്വച്ഛതാ ഹി സേവാ ക്യാമ്പയിന് പന്തളത്ത് തുടക്കമായി. നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ലോഗോ പ്രകാശനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ രമ്യ.യു , നഗരസഭാസെക്രട്ടറി അനിത.ഇ.ബി , ക്ലീൻ സിറ്റി മാനേജർ ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിക്കും ,പൊതുസ്ഥലങ്ങൾ , ഓഫീസുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണം എന്നിവ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |