ചിറ്റൂർ: പൊൽപ്പുള്ളി കൃഷി ഭവനിലെ വിവിധ പാടശേഖര സമിതികളിലേക്ക് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തു നൽകിയ വിന്നോവറുകളുടെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത നിർവ്വഹിച്ചു. കിഴക്കേപ്പുര, മാഹാളി കുളം, ഊറാപ്പാടം പാടശേഖര സമിതികളിലേക്കാണ് വിന്നോവറുകൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എ.ലിബി ആന്റണി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈറത്ത്, പാടശേഖര സമിതി കൺവീനർമാരായ വി.പത്മനാഭൻ, കെ.മനോഹരൻ, ജഗദീഷ് ബാബു, കൃഷി അസിസ്റ്റന്റുമാരായ വി.പ്രീത, വി.ഷീല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |