റാന്നി : സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ.സിയും കേരള സ്റ്റേറ്റ് റൂട്രോണിക്സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ വിദ്യാഭ്യാസ കലാജാഥയ്ക്ക് തുടക്കമായി. എസ്.സി ഹയർ സെക്കൻഡറി സ്കൂളിൽ റാന്നി ബി.പി.സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. റൂട്രോണിക്സ് റാന്നി പഠന കേന്ദ്രം സി ഇ ഒ സുഭാഷ്.എം അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക അനി മാത്യു, ക്ലസ്റ്റർ കോഓർഡിനേറ്റർമാരായ അനുഷ ശശി, ബി.ശില്പ നായർ, മർട്ടിമീഡിയ ഫാക്കൽറ്റിമാരായ എസ്.സുബീഷ് , സുധികുമാർ, നിഖിൽ.എം.കെ, കെ.അമൽ, ശരണ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |