ബാങ്കോക്ക്: സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ തായ്‌ലൻഡിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായ യുവതിക്ക് കിരീടം നഷ്‌ടമായി. 'മിസ് ഗ്രാൻഡ് പ്രച്വാപ് ഖിരി ഖാൻ 2026 ' ആയി തിരഞ്ഞെടുക്കപ്പെട്ട സുഫാന്നെ നോയിനോംഗ്‌തോംഗിൽ നിന്നാണ് സംഘാടകർ കിരീടം തിരിച്ചെടുത്തത്. സൗന്ദര്യറാണി പട്ടം റദ്ദാക്കിയതോടെ മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും 'ബേബി' എന്നറിയപ്പെടുന്ന സുഫാന്നെയ്‌ക്ക് നഷ്‌ടമായി.
മിസ് ഗ്രാൻഡ് പ്രച്വാപ് ഖിരി ഖാൻ മത്സരത്തിൽ വിജയിച്ച് ഒരു ദിവസത്തിന് ശേഷമാണ് 27കാരിയായ സുഫാന്നെയിൽ നിന്ന് കിരീടം തിരികെ വാങ്ങിയത്. മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ യുവതിയുടെ പല തരത്തിലുള്ള അശ്ലീല വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സുഫാന്നെ സെക്‌സ് ടോയ് ഉപയോഗിക്കുന്നതും ഇ- സിഗരറ്റ് വലിക്കുന്നതും അടിവസ്‌ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകളാണ് പുറത്തുവന്നത്. ഇതോടെയായിരുന്നു നടപടി.
മത്സരത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത പ്രവൃത്തികളാണ് യുവതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്. മത്സരാർത്ഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾക്കും അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണ് സുഫാന്നെയുടെ പ്രവൃത്തികളെന്നും അതിനാലാണ് സൗന്ദര്യറാണി പട്ടം റദ്ദാക്കിയതെന്നും സംഘാടകർ വിശദീകരിച്ചു.
അതേസമയം, സംഘാടകരോടും തന്നെ പിന്തുണച്ചവരോടും ക്ഷമാപണം നടത്തിക്കൊണ്ട് സുഫാന്നെ രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോഷൂട്ട് ദൃശ്യങ്ങളും തന്റേതാണെന്ന് ഇവർ സമ്മതിച്ചു. വർഷങ്ങൾത്ത് മുമ്പ് കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഒൺലി ഫാൻസ് പേജ് ആരംഭിച്ചതെന്നും കിടപ്പിലായിരുന്ന അമ്മയുടെ ചികിത്സയ്‌ക്ക് വേണ്ടിയാണ് ഇത് ചെയ്‌തതെന്നും സുഫാന്നെ പറഞ്ഞു. ചില ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റുകൾ തന്റെ അനുവാദമില്ലാതെയാണ് ഇത്തരം വീഡിയോകൾ ഉപയോഗിച്ചതെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |