കോട്ടയം : നഗരമദ്ധ്യത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് തേപ്പുവിള പുത്തൻവീട് ജ്യോതിഷ് (26) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം അർക്കാഡിയ ഹോട്ടലിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. പ്രതിയ്‌ക്കെതിരെ തിരുവനന്തപുരം നെടുമങ്ങാട്, മെഡിക്കൽ കോളേജ്, തുമ്പ, പാലാ, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |