കാഞ്ഞങ്ങാട്: ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി സംരക്ഷണ ദുരന്തനിവാരണ വളണ്ടിയർ സേനയുടെ ജില്ലാതല പരിശീലനം മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫയർ റസ്‌ക്യു ഓഫീസർ പ്രസീദ് ക്ലാസ് എടുത്തു. കരുണാകരൻ കുന്നത്ത് വളണ്ടിയർ പരിശീലനം നൽകി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ദിവാകരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ.ബിജുരാജ്, യമുന രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം പ്രദീപ്കുമാർ ,ശ്രീജി തോമസ് , ജില്ലാ ട്രഷറർ ആമിന , ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |