തൃശൂർ : ജില്ലയിലെ വിലങ്ങൻകുന്നിന്റെ രണ്ടാം ഘട്ട സൗന്ദര്യവത്കരണ പ്രവൃത്തികൾക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നൽകി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് നടപ്പാക്കുന്നത്. പഴയ നടപ്പാതയുടെ നവീകരണം, റസ്‌റ്റോറന്റ്, സെമിനാർ ഹാൾ, ഓപ്പൺ ജിം, ബട്ടർഫ്‌ളൈ പാർക്ക്, പുതിയ സൂചകങ്ങൾ, പ്ലംബിംഗ്, പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയവയാണ് നടപ്പാക്കുന്നത്. മുഖ്യധാരയിലില്ലാത്ത ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം സംസ്ഥാന സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ രൂപരേഖ ടൂറിസം ഡയറക്ടർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സമർപ്പിച്ചു. 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് സർക്കാർ നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |