പാലക്കാട്: അട്ടപ്പാടിയിലെ ആദ്യത്തെ മാ കെയർ സെന്റർ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയിൽ ലഘുഭക്ഷണമുൾപ്പടെയുള്ള സാധനങ്ങൾ ലഭ്യമാക്കാനാണ് മാ കെയർ സെന്റർ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുടുംബശ്രീ സംരംഭമാണിത്.
ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാ കെയർ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |