നാളെ പ്രവർത്തനം തുടങ്ങും
കൊച്ചി: പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിൽവർ സ്‌റ്റോം പാർക്ക് ആൻഡ് റിസോർട്ടിന്റെ സ്‌നോ സ്‌റ്റോം പാർക്ക് നാളെ ജാംഷെഡ്പൂരിലെ പി ആൻഡ് എം ഹൈടെക് സിറ്റി സെന്ററിൽ ആരംഭിക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ഹൈടെക് കെമിക്കൽസ് മാനേജിംഗ് ഡയറക്‌ടർ ആർ.കെ അഗർവാൾ ഉദ്ഘാടനം നിർവഹിക്കും. സിൽവർ സ്‌റ്റോം ഡയറക്ടർ ആർ. ശങ്കര കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഇൻവിക്റ്റാ കാപ്‌സെർവ് എം.ഡി ഹേമന്ത് ഗഡോഡിയ, ക്യാപിറ്റൽ വെഞ്ച്വർ എം.ഡി രാഹുൽ മഹിപാൽ, സിൽവർ സ്‌റ്റോം പാർക്ക്‌സ് മാനേജിംഗ് ഡയറക്ടർ എ. ഐ ഷാലിമാർ, ചെയർമാൻ പി.കെ അബ്ദുൾ ജലീൽ, ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
സിൽവർ ജൂബിലിയുടെ ഭാഗമായാണ് കേരളത്തിന് പുറത്ത് ആദ്യ സംരംഭം ആരംഭിക്കുന്നതെന്ന് എ. ഐ ഷാലിമാർ പറഞ്ഞു. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും സ്‌നോ പാർക്കുകൾ ആരംഭിക്കാനൊരുങ്ങുകയാണ്. മഞ്ഞിൽ പൊതിഞ്ഞ നിരവധി വിനോദങ്ങളാണ് പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |