മലപ്പുറം: ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം ആടിയും പാടിയും മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് വൊളണ്ടിയർമാർ മാതൃകയായി.. എൻ.എസ്.എസ് ദിനാചരണ പരിപാടികളുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്.കോളേജിൽ നടന്ന ദിനാചരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.സൈനുൽ ആബിദ് കോട്ട നിർവ്വഹിച്ചു .
പ്രോഗ്രാം ഓഫീസർ ഡോ. ബിൻസി അദ്ധ്യക്ഷയായി. പ്രോഗ്രാം ഓഫീസർ ടി.കെ.സാജിറ, ജീവനി കോർഡിനേറ്റർ ഡോ.പി.ഹസനത്ത്, ഡോ. മൊയ്തീൻ കുട്ടി കല്ലറ, വൊളണ്ടിയർ സെക്രട്ടറിമാരായ സി.ആദിത്യ, ഹിബ ഷിറിൻ, ആയിഷ നിയ, മുഹമ്മദ് ഷമീറലി എന്നിവർ സംസാരിച്ചു.
ഭിന്നശേഷികലോൽസവത്തിന് വിദ്യാർത്ഥികളായ അസ്ജദ്, റിൻഷാൻ, റീന, സിനാൻ, ഷാദിൻ, ബാസിൽ, ഫാതിമ ഹിബ, ഷഹീൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |