അത്തിക്കയം : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ശ്രവണ സഹായി നൽകുന്നതിനായി ഇ.എൻ.ടി ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറാംപ്ലാക്കന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഓമനാ പ്രസന്നൻ, സാംജി ഇടമുറി, റെനി വർഗീസ് , റോസമ്മ വർഗീസ് , മിനി ഡൊമിനിക്, മെഡിക്കൽ ഓഫീസർ ഡോ.അനീഷ് കെ.സോമൻ, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ.ശബിരി, കെൽട്രോൺ ഓഡിയോളജിസ്റ്റ് പാർവതി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |