തിരുവനന്തപുരം: വിജിലൻസ് കേസിൽ ഒരു വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടശേഷം ഒളിവിലായിരുന്ന കെ.എസ്.എഫ്.ഇ മാനേജർ അറസ്റ്റിൽ. കരമന സ്വദേശി പി.പ്രഭാകരനെ വസതിയിൽ നിന്നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കെ.എസ്.എഫ്.ഇ ചാല ബ്രാഞ്ചിൽ മാനേജരായിരിക്കെ ഭാര്യയുടെയും സഹോദരിയുടെയും പേരിൽ വ്യാജ രേഖ ചമച്ച് ചിട്ടിത്തുക കൈക്കലാക്കിയതിനാണ് വിജിലൻസ് കോടതി പ്രഭാകരനെ ഒരു വർഷം കഠിനതടവിന് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതി അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടർന്ന് കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോവുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |