കണ്ണൂർ: കേരളാ സ്‌ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് കളക്ടറേറ്റ് മാർച്ച് നടത്തും. പാഴ് വസ്തു വ്യാപാര മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിന്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകുക, ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം.സി എഫ് കേന്ദ്രങ്ങളോ എം.ആർ.എഫ്. കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക, ഉപേക്ഷിക്കപ്പെടുന്ന റീ-സൈക്കിൾ യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതുമാലിന്യമായി കണ്ട് നീക്കം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. അന്നേദിവസം തൊഴിൽ സംരക്ഷണറാലിയും അവകാശപത്രിക സമർപ്പണവും നടത്തും. കെ.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ ഷരീഫ് ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ നിസാർ തലശേരി, മുഹമ്മദ് അർഷാദ്, സുബൈർ മട്ടന്നൂർ, ശ്രീജിത് കണ്ണൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |