കണ്ണൂർ: പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചികിത്സാകാർഡ് സൗകര്യം ഏർപ്പെടുത്തുന്നു. കണ്ണൂർ, മാഹി പ്രദേശങ്ങളിൽ അസുഖം മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായി വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ സൗകര്യം, തുടർ പരിശോധന, ആശുപത്രി അഡ്മിറ്റ് ചെയ്യുന്ന രോഗികൾക്ക് ലാബ് ടെസ്റ്റ്, എക്സറേ, സ്‌കാനിംഗ് മറ്റു ടെസ്റ്റുകൾ, ഉൾപ്പെടെ 30 ശതമാനം ഇളവോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചികിത്സാകാർഡ് നടപ്പിലാക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ ഉമേഷ് പോച്ചപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ചാരിറ്റബിൾ ആശുപത്രിയുമായി സഹകരിച്ചാണ് കാർഡ് ഏർപ്പെടുത്തുന്നത്. കാർഡുമായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ ലാബ് ടെസ്റ്റുകൾ, ബെഡ് സർവിസ്, ഇതര ഹോസ്പിറ്റൽ ചാർജുകളിൽ 30 ശതമാനം ഇളവ് പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി ലഭിക്കും. വാർത്താസമ്മേളനത്തിൽ ഡോ.സന്ദീപ് റൈ, ഡോ.സുമലത, ഡോ.മീനുമോഹൻ, ഹേമന്ത് ഷെട്ടി എന്നിവരും പങ്കെടുത്തു. ഫോൺ: 9447283039, 8848176537, 9074615854.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |