ചിറ്റൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് വിളയോടി കരുണ മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽചിറ്റൂർ ടൗണിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. കച്ചേരിമേട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റാലി ചിറ്റൂർ പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ബി.സുനിൽകുമാർ ഫ്ളാഗ് ഒഫ് ചെയ്തു. സാമൂഹിക പ്രവർത്തകൻ കണക്കമ്പാറ ബാബു, ഡോ.ധർമ്മരാജൻ, ഡോ.സന്ദീപ് ഉണ്ണികൃഷ്ണൻ, ഡോ.കെ.എസ്.ചഞ്ചൽ, പി.ജി.ഹരികുമാർ, കെ.എ.നാസർ എന്നിവർ സംസാരിച്ചു.
നിലവിൽ യുവാക്കളിലും മുതിർന്ന പൗരന്മാരിലും ഹൃദയാഘാത കേസുകൾ വർദ്ധിച്ചുവരുന്നതായും അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളുമാണ് ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണമെന്ന് റാലിയിൽ സംസാരിച്ച ഡോക്ടർമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |