പാലക്കാട്: പാലക്കാട് സർവീസ് സഹകരണ ബാങ്കിലെ 'എ' ക്ലാസ് അംഗങ്ങൾക്ക് 15% ലാഭവിഹിതം നൽകാൻ 2024 - 25 വർഷത്തെ വാർഷിക പൊതുയോഗം തീരുമാനിച്ചു. യോഗം ബാങ്ക് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് നൽകിവരുന്ന പലിശരഹിത വായ്പ തുടർന്നും നൽകാൻ തീരുമാനിച്ചു. 2024 - 25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും സെക്രട്ടറി എ.വി.കൃഷ്ണകുമാർ അവതരിപ്പിച്ചു. അംഗങ്ങളുടെ ചോദ്യങ്ങൾക്കും പ്രമേയങ്ങൾക്കും പ്രസിഡന്റ് സി.ബാലൻ മറുപടി നൽകി. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ഡി.സുവർണകുമാർ, ഡയറക്ടർമാരായ എ.കൃഷ്ണൻ, ടി.ഡി.ശിവകുമാർ, പി.നന്ദബാലൻ, എം.ഇസ്മയിൽ, ആർ.സുനിൽ, എസ്.കൃഷ്ണൻകുട്ടി, എൻ.രേണുകാദേവി, പി.പ്രീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |