പത്തനംതിട്ട: എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ദീപാ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ:ജാൻകി ദാസ് കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി.ഗീതാമണി, റെയ്‌സൺ സാം രാജു , ജി. ബിനുകുമാർ, എ.കെ. പ്രകാശ്, എ.നിഷാദ് , ജി. അനീഷ് കുമാർ സ്വാഗതവും ദീപാജയപ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |