കുന്ദമംഗലം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിക്ക് കുന്ദമംഗലം ഉപജില്ലയിൽ തുടക്കമായി. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭാധനരായ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ലിറ്റിൽ മാസ്റ്റേഴ്സ്. എ.ഇ.ഒ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് പദ്ധതി വിശദീകരണം നടത്തി. ഡോ: പ്രമോദ്, സുരേന്ദ്രൻ, കെ ബഷീർ, അബ്ദുൽ ജലീൽ, മിൻഷിന, ചിക്കു മറിയാ പോൾ എന്നിവർ പ്രസംഗിച്ചു. കെ ജെ പോൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |