ഇരിട്ടി: ജൈവസമ്പന്നതയ്ക്ക് പേരുകേട്ട ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ വിവിധയിനം പല്ലിവർഗങ്ങളാൽ സമ്പന്നമെന്ന് പഠനറിപ്പോർട്ട്. വനം വകുപ്പും മലബാർ അവെയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫും സംയുക്തമായി ഇരു വന്യജീവി സങ്കേതങ്ങളിലുമായി നടത്തിയ പല്ലികളുടെ പ്രാഥമിക സർവ്വേയിലാണ് ഈ സ്ഥിരീകരണം.
നാല് ദിവസങ്ങളിലായി ആറളം ഡിവിഷനിലെ ഫീൽഡ് വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തിയാണ് പ്രാഥമിക സർവേ നടത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന അതീവ വംശനാശ ഭീഷണി നേരിടുന്ന ഏഴോളം പല്ലി വർഗങ്ങളെയും 2014ൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കണ്ടെത്തി, തദ്ദേശീയമായ ഡേ ജെക്കോ ഇനം പല്ലിയേയും നിരീക്ഷിക്കുക എന്നതായിരുന്നു. സർവേയുടെ പ്രധാന ലക്ഷ്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി വനഭാഗത്ത് സർവ്വെ ടീം ഈ ഇനം പല്ലിയെ കണ്ടെത്തി. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലായി നടത്തിയ പ്രാഥമിക സർവ്വെയിൽ മുമ്പ് രേഖപ്പെടുത്താത്ത ആറ് ഇനം ഗാമിഡ് ലിസാഡ്സ്, നാലിനം സ്‌കിൻക്സ്, അഞ്ചിനം ഗെക്കോസ് പല്ലികളെയും കണ്ടെത്തി.
സർവേയ്ക്കു മുമ്പേ പരിശീലനം
ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലിൽ പ്രത്യേക പരിശീലനം നൽകിയ ശേഷമായിരുന്നു സർവേ തുടങ്ങിയത്. ഡോ. എസ്.ആർ ഗണേശിന്റെ നേതൃത്വത്തിൽ നടത്തിയ വർക്ക് ഷോപ്പിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും ജൈവ വൈവിദ്ധ്യത്തിൽ കൂടുതൽ അറിയപ്പെടാത്തതുമായ വിവിധ തരത്തിലുള്ള പല്ലികളെ തിരിച്ചറിയുന്നതിനുള്ള പരിശീലനം നൽകി. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ പരീശീലനം ഉദ്ഘാടനം ചെയ്തു. രമ്യ രാഘവൻ, ഡോ. റോഷ് നാഥ് രമേശ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |