കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം) കുടുംബ വാഹനമായ ടൊയോട്ട റൂമിയോണിന്റെ എല്ലാ വേരിയന്റുകളിലും ആറു എയർബാഗുകൾ സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഡ്യുവൽ ഫ്രണ്ട്, രണ്ട് സൈഡ്, രണ്ട് കർട്ടൻ ഷീൽഡ് എയർബാഗുകളാണ് നൽകിയത്.
ഡ്രൈവർക്കും യാത്രക്കാർക്കും സമഗ്രമായ സുരക്ഷ നൽകുന്നതാണ് പുതിയ സുരക്ഷാസംവിധാനങ്ങൾ. ഉയർന്ന വി ഗ്രേഡിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട സുരക്ഷ, ഇന്ധനക്ഷമത, യാത്രാസുഖം എന്നിവയ്ക്കായി തുടർച്ചയായി ടയർ പ്രഷർ നിരീക്ഷിക്കാൻ കഴിയുമെന്ന് ടൊയോട്ട അറിയിച്ചു.
സുഖകരം റൂമിയോൺ
പ്രീമിയം ക്രോംഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ഡ്യുവൽടോൺ മെഷീൻ ചെയ്ത അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകൾ ആധുനിക കുടുംബങ്ങൾക്ക് അനുയോജ്യമായ ആകർഷകവാഹനമാക്കി മാറ്റുന്നു.
വയർലസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പ്രീമിയം ആർക്കാമിസ് സറൗണ്ട് സെൻസ് ഓഡിയോ എന്നിവ ഡ്രൈവിംഗ് സുഖകരമാക്കുന്നു.
നിയോഡ്രൈവ് (പെട്രോൾ), ഇ-സി.എൻ.ജി ഓപ്ഷനുകളുള്ള 1.5 ലിറ്റർ കെ സീരീസ് എൻജിൻ മികച്ച പ്രകടനവും കാര്യക്ഷമതയും നൽകുന്നു. പെട്രോൾ എൻജിന് 20.51 ഉം സി.എൻ.ജിക്ക് 26.11 ഉം കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. പാഡിൽ ഷിഫ്‌റ്ററുകൾക്കൊപ്പം 5എം.ടി, 6 എ.ടി ട്രാൻസ്മിഷനുകളും തെരഞ്ഞെടുക്കാം.
പ്ലഷ് ഡ്യുവൽടോൺ ക്യാബിൻ
60: 40 സ്‌പ്ളിറ്റ് രണ്ടാം നിരയും ചാരിയിരിക്കുന്ന മൂന്നാം നിര സീറ്റുകളും
രണ്ടും മൂന്നും നിര എ.സി
ലഗേജ് സ്ഥലം
യാത്രയിലും ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന സ്മാർട്ട് വാച്ച് കംപാറ്റിബിലിറ്റി
വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട്
റിമോട്ട് ലോക്ക്- അൺലോക്ക്
ക്ലൈമറ്റ് കൺട്രോൾ
സുരക്ഷാ അലേർട്ടുകൾ
ടൊയോട്ട റൂമിയോൺ
പ്രാരംഭ വില
10.44 ലക്ഷം രൂപ (എക്‌സ്‌ഷോറൂം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |