ബംഗളൂരു: റീഗൽ ജ്വല്ലേഴ്‌സ് ബംഗളൂരുവിലെ മൂന്നാമത്തെ ഷോറൂം മാർത്തഹള്ളിയിൽ മഹാദേവപുര നിയമസഭാ മണ്ഡലം എം.എൽ.എ. മഞ്ജുള അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. റീഗൽ ജ്വല്ലേഴ്‌സ് ചെയർമാൻ ശിവദാസൻ ടി.കെ, എം.ഡിയും സി.ഇ.ഒയുമായ വിബിൻ ശിവദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗോപാൽ എം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. കിഴക്കൻ ബംഗളൂരുവിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആഭരണങ്ങളും മികച്ച ഷോപ്പിംഗ് അനുഭവവും മാർത്തഹള്ളിയിലെ പുതിയ ഷോറും നൽകുമെന്ന് വിബിൻ ശിവദാസ് പറഞ്ഞു. കാമനഹള്ളിയിലെയും മല്ലേശ്വരത്തെയും മുൻ ഷോറൂമുകളുടെ വിജയത്തിന് ശേഷം ബ്രാൻഡിന്റെ കർണാടകയിലെ വളർച്ചയിൽ പ്രധാന ചുവടുവെപ്പാണ് മൂന്നാമത്തെ ഷോറൂമിലൂടെ റീഗൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |