കൊല്ലം: ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശാസ്ത്ര-ചരിത്ര ശില്പശാലയ്ക്ക് തുടക്കമായി. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ എൻ. അജിത് പ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി മുഖ്യപ്രഭാഷണം നടത്തി. ചരിത്ര ശില്പശാലയുടെ കോ ഓർഡിനേറ്റർ ഡി.എസ്. സന്ദീപ്, അക്കാഡമിക് കമ്മിറ്റി കണവീനർ ദേവിക എസ്.ദേവ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ്, എക്‌സിക്യുട്ടിവ് സമിതി അംഗങ്ങളായ ആർ. മനോജ്, കറവൂർ എൽ. വർഗീസ്, മുൻ. ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, വിദ്യാർത്ഥി പ്രതിനിധികളായ ഇമ എസ്.കൃഷ്ണൻ, ആർച്ച എന്നിവർ പങ്കെടുത്തു. ശില്‍പശാലയുടെ ഭാഗമായി ജില്ലയിലെ ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |