കോട്ടയം: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴാ ഫാം ഫെസ്റ്റ് 'ഹരിതാരവം 2കെ25 ' ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10 ന് കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തിൽവച്ച് 'തെങ്ങധിഷ്ഠിത ബഹുവിള കൃഷി രീതികൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കോഴാ സ്റ്റേറ്റ് സീഡ് ഫാമിൽ ഞാറുനടീൽ മത്സരം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്, പി.എം. മാത്യു, ഹൈമി ബോബി, പി.ആർ. അനുപമ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |