കാസർകോട് : എഴുപത് വയസ്സിന് താഴെ പ്രായക്കാർക്കുള്ള പ്രധാനമന്ത്രി സുരക്ഷാ ഇൻഷുറൻസ് ക്യാമ്പയിന്റെയും യുവമോർച്ച കാസർകോട് ജില്ലാ നേതൃശിൽപ്പശാലയുടെയും ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി നിർവ്വഹിച്ചു. വികസിത കേരളം ബി.ജെ.പി ജില്ലാ ഹെൽപ്പ് ഡെസ്കും യുവമോർച്ചയും സംയുക്തമായാണ് 20 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ജീവൻ പരിരക്ഷ നൽകുന്ന ഇൻഷുറൻസിന്റെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കേന്ദ്ര ജനക്ഷേമപദ്ധതികളുടെ പ്രചരണത്തിനും സാധാരണക്കാരെ അവയുടെ ഗുണഭോക്താക്കളാക്കുന്നതിനും യുവസമൂഹവും യുവമോർച്ചയും മുൻകൈയ്യെടുക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വിൻ കൊല്ലാലയിൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രുതി പൊയിലൂർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ച്.എൻ.ധനുഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |