കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി സംസ്ഥാന വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് പരസ്യമായി ടെലിവിഷൻ ചാനലിൽ വന്നിരുന്ന് പറഞ്ഞ ബി.ജെ.പി വക്താവ് തങ്ങൾ ഗോഡ്‌സെയുടെ യഥാർത്ഥ പിൻ മുറക്കാരാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു.കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കായക്കൽ രാഹുൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ ടി.ഒ.മോഹനൻ, വി.വി.പുരുഷോത്തമൻ, രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ,സി ടി.ഗിരിജ, നൗഷാദ് ബ്ലാത്തൂർ, മണ്ഡലം പ്രസിഡന്റുമാരായ വിനോദ് പുതുക്കുടി,കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷിബു ഫെർണാണ്ടസ്, രാജേഷ് ആയിക്കര, ഗിരീശൻ നാമത്ത്, ബിജു രാമകൃഷ്ണൻ, എം.പി ജോർജ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |