ഇടമുറി: നാറാണംമൂഴി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു, സമാപന സമ്മേളനം ഇടമുറിയിൽ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ സാംജി ഇടമുറി, തോമസ് ജോർജ്, ഓമന പ്രസന്നൻ, യൂത്ത് കോഡിനേറ്റർ ഷിജോ ചേന്നമല, ഷിബു തോണിക്കടവിൽ, ഷിനു ഈന്തനാലിൽ, സുനിൽ കിഴക്കേ ചെരുവിൽ, ശ്രീജിത്ത് എം എന്നിവർ പ്രസംഗിച്ചു.തുടർച്ചയായ നാലാം തവണയും യുവ ഇടമുറി ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |