മാതമംഗലം: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാടായി മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി നിർവ്വഹിച്ചു. മാടായി മേഖല പ്രസിഡന്റ് രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് മുഖ്യാതിഥിയായി. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള , ജില്ല പ്രസിഡന്റ് എസ്.ഷിബുരാജ് , ജില്ല ട്രഷറർ വിതിലേഷ് അനുരാഗ്, പവിത്രൻ മോണാലിസ, ചന്ദ്രൻമാവിച്ചേരി, ഷിജു കെ വി , ജില്ലാ സ്‌പോർട്സ് ക്ലബ് സബ് കോർഡിനേറ്റർ മനോജ് കാർത്തിക, പയ്യന്നൂർ മേഖല പ്രസിഡന്റ് കൃഷ്ണദാസ് മാധവി , തളിപ്പറമ്പ് മേഖല പ്രസിഡന്റ് കെ.രഞ്ജിത്ത്,ഒ.കെ.നാരായണൻ നമ്പൂതിരി, ഷനോജ് മേലേടത്ത് , പ്രേമരാജ് കാരാട്ട് , പി.ആർ.ഒ നിതീഷ് കല്ലിങ്കൽ, ദിലീഷ് കുമാർ പരിയാരം, കരുണൻ അനുരാഗ് എന്നിവർ സംസാരിച്ചു.
മാടായി മേഖല സെക്രട്ടറി സി വിനോദ് സ്വാഗതവും ട്രഷറർ അനീഷ്‌കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |