റാന്നി: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി റാന്നി തോട്ടമൺ കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ ഭക്തിനിർഭരം. ഒൻപത് ദിവസത്തെ ആഘോഷത്തിനിടയിൽ ക്ഷേത്രാങ്കണത്തിൽ ബാലികമാരെ ദേവിയായി കണ്ട് പൂജിക്കുന്ന ചടങ്ങാണിത്.നവരാത്രി ദിനങ്ങളിൽ ഓരോ ദിവസവും ഓരോ ദേവീഭാവത്തെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് കുമാരിപൂജ. ബാലികമാരിൽ ദേവീചൈതന്യം കുടികൊള്ളുന്നു എന്ന വിശ്വാസമാണ് ഈ പൂജയുടെ അടിസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |