ആലപ്പുഴ: മഹാനവമി ദിവസത്തെ വലിയ ആഘോഷം ഒഴിവാക്കി സ്വരൂപിക്കുന്ന തുക കലവൂരിൽ അപകടത്തിൽ മരിച്ച പൂർവ്വവിദ്യാർത്ഥിയായ ലക്ഷ്മിലാലിന്റെ ഭവന നിർമ്മാണത്തിനായി കൈമാറാൻ എസ്.ഡി.വി പൂർവ വിദ്യാർത്ഥി സംഘടന തീരുമാനിച്ചു. മഹാനവമി ദിവസമായ ഇന്ന് വൈകുന്നേരം 5ന് എസ്.ഡി.വി ബസന്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ധനസമാഹരണത്തിന്റെ ആദ്യഗഡു ഗൃഹനിർമാണ സമിതിയുടെ ചെയർമാനായ പി.പി.ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് കൈമാറും. പൂർവിദ്യാർത്ഥി സംഘടന പ്രസിഡന്റ് എൻ.വിശ്വനാഥൻ, സെക്രട്ടറി അഡ്വ.ജി.മനോജ് കുമാർ, ഖജാൻജി കെ.എസ്.രാജീവ്, ചിക്കൂസ് ശിവൻ, ഗോപിനാഥൻ, ജയഗോപാൽ, കെ.പി. രാമചന്ദ്രൻ, കെ.എസ്.ഗോപാലകൃഷ്ണൻ, കെ .പി ഗോപാലകൃഷ്ണൻ, ശ്രീദേവി, രജനി തുടങ്ങിയവർ നേതൃത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |