കൊച്ചി: വനിതാ സന്നദ്ധ സംഘടനയായ ഇന്നർ വീലിന്റെ ദക്ഷിണ മേഖലാ മീറ്റ് 4, 5 തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കും. ഇന്നർ വീൽ ഡിസ്ട്രിക്ട് 320 ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ 500 ഇന്നർവീൽ പ്രതിനിധികൾ പങ്കെടുക്കും. പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്യും. മുൻ സ്ഥാനപതി ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും. ഡിസ്ട്രിക്ട് ചെയർമാൻ സീമ കൃഷ്ണൻ, പ്രോഗ്രാം ചെയർമാൻ ഡോ. മിനി വർമ്മ, സെക്രട്ടറി ഇന്ദു അമൃത് രാജ്, ട്രഷറർ വന്ദന ദീപേഷ്, പ്രസിഡന്റ് ജ്യോതി മഹിപാൽ, മുൻ പ്രസിഡന്റ്ഗ ഗീത പത്മനാഭൻ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |