തിരുവനന്തപുരം: വേളി ടൂറിസം വില്ലേജിലെ ലൈഫ് ഗാർഡ് സ്റ്റേഷൻ ശോചനീയാവസ്ഥയിൽ. ബേസ്‌മെന്റ് പോലുമില്ലാതെ രണ്ട് തൂണുകളിലായാണ് സ്റ്റേഷനിപ്പോൾ സ്ഥിതിചെയ്യുന്നത്. കടലാക്രമണത്തിലാണ് ലൈഫ് ഗാർഡ് സ്റ്റേഷനും സുരക്ഷാഭിത്തികളും തകർന്നത്. തകർന്നുവീഴാറായ കെട്ടിടം അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി. ജീവൻപണയം വച്ചാണ് ലൈഫ് ഗാർഡുകൾ ഈ കെട്ടിടത്തിലേക്ക് കയറുന്നത്.
ഇവർക്ക് മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനങ്ങളോ സി.സി ടിവിയോ കെട്ടിടത്തിലില്ല.എമർജൻസി അലാം വർഷങ്ങളായി പ്രവർത്തനരഹിതാണ്. ഉപ്പുകാറ്റ് മൂലമാണ് ഉപകരണങ്ങൾ നശിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങളോ മറ്റ് ക്ഷേമ പദ്ധതികളോ ഒന്നുമില്ല. കടലിൽ വീണ് മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ മാത്രമേ ഇൻഷ്വറൻസ് സഹായം ലഭ്യമാകൂ. എത്രയും വേഗം കെട്ടിടം പുനർനിർമ്മിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കെട്ടിടം പുനർ നിർമ്മിക്കാനുള്ള ഫണ്ട് വൈകുന്നെന്നാണ് അധികൃതർ പറയുന്നത്
ലൈഫ്ഗാർഡുകളുടെ പ്രവർത്തനസമയം - രാവിലെ 7 മുതൽ രാത്രി 7വരെയാണ്
ജീവനക്കാരുടെ ആവശ്യങ്ങൾ:
മെഗാഫോൺ,അലാം,വയർലെസ് സംവിധാനങ്ങൾ സ്ഥാപിക്കണം
യൂണിഫോം, ഇൻഷ്വറൻസ്, സുരക്ഷിത ജോലിസ്ഥലം എന്നിവ നൽകണം
റെസ്ക്യൂ ട്യൂബ്, ലൈഫ് ബോട്ട് എന്നീ സംവിധാനങ്ങൾ ഉടൻ ലഭ്യമാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |