തൃശൂർ: സാഹിത്യകാരനും ചിന്തകനും യുക്തിവാദിയും ആക്ടിവിസ്റ്റുമായിരുന്ന പവനന്റെ ജന്മശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം നടത്തുന്നു. 'കേരളീയ നവോത്ഥാനത്തിൽ യുക്തിവാദി പ്രസ്ഥാനത്തിന്റെ പങ്ക്' എന്നതാണ് വിഷയം. 10 പേജിൽ കവിയരുത്. രചനകൾ കോളേജ് ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അയക്കണം. അവസാന തീയതി: ഒക്ടോബർ 15. വിലാസം: യുക്തിരേഖ ഓഫീസ്, പവനൻ സെന്റർ, എൽത്തുരുത്ത്, തൃശൂർ 680 611, ഫോൺ: 9400211545. ഇമെയിൽ: tksaktheedharan@gmail.com. ഒക്ടോബർ 26ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടത്തുന്ന പവനൻ ജന്മശതാബ്ദി സമ്മേളനത്തിൽ വച്ച് സമ്മാനം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |