കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻ.സി.പിയുടെ സാംസ്കാരിക സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനി ഗാന്ധിസ്ക്വയറിൽ സ്‌മൃതി സംഗമം നടത്തി. ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും ധരിച്ച് ഗാന്ധിസ്ക്വയറിലെത്തി ഗാന്ധി പ്രതിമയിൽ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടിയും നേതാക്കളും ഹാരാർപ്പണം നടത്തി. സ്‌മൃതി സംഗമം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, സെക്രട്ടറി ജെയ്സൺ ജോസഫ്, എൻ.സി.പി ഭാരവാഹികളായ കല്ലറ മോഹൻദാസ് , കെ.കെ ജയപ്രകാശ്, സാബു മത്തായി, ജീവമേരി, പി.ജി സുഗുണൻ, വിജയകുമാർ, എസ്. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |