കാഞ്ഞങ്ങാട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാന പ്രകാരം അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്ത് പലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു. പ്രസിഡന്റ് എ.അബ്ദുല്ലയുടെ അദ്ധ്യക്ഷതയിൽ സുന്നി മഹല്ല് ജില്ലാ ട്രഷറർ എ.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തീബ് അഷ്റഫ് ദാരിമി പള്ളങ്കോട് ഐക്യദാർഢ്യസന്ദേശപ്രഭാഷണം നടത്തി. സെക്രട്ടറി ശിഹാബ് പാലായി ആമുഖഭാഷണം നടത്തി.ജാഫർ പാലായി, വൈസ് പ്രസിഡന്റ് ഇൻസാഫ് യമാനി പാലായി, സെക്രട്ടറി മഷ്ഹൂദ് പാലായി, കെ.പി.ഷൗക്കത്തലി, ഫർസിൻ പാലായി, മുനീർ പാലായി, എം.എം.ഹാരിസ്, അബ്ദുൽ ജബ്ബാർ ഹസനി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |