കാഞ്ഞങ്ങാട് : കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ ജില്ലയിലെ രണ്ടാമത്തെ ഫിസിയോതെറാപ്പി - കൗൺസിലിംഗ് സെന്റർ ആലാമിപ്പള്ളിയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.രാജ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ.നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ചെയർമാൻ അഡ്വ.പി അപ്പുക്കുട്ടൻ പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി കനിവ് ഫണ്ടിലേക്ക് ധനസഹായം ജില്ലാ ചെയർമാൻ കെ.വി.കുഞ്ഞിരാമനും മെമ്പർഷിപ്പ് ജില്ലാസെക്രട്ടറി പി.പി.സുകുമാരനും ഏറ്റുവാങ്ങി. സെന്ററിനായി കെട്ടിടവും അഞ്ചുലക്ഷം രൂപയും നൽകിയ കൊവ്വൽപ്പള്ളിയിലെ പ്രവാസി ഗംഗാധരനെയും മുഖ്യമന്ത്രിയുടെ പച്ചതുരുത്ത് പുരസ്കാരം നേടിയ അബ്ദുൾ ഖാദറിനെയും ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി കൺവീനർ എൻ.പ്രീയേഷ് സ്വാഗതവും ജ്യോതിഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |