പത്തനംതിട്ട : ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സ്വച്ഛ്താ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി മുസലിയാർ എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള മുപ്പതോളം എൻ.എസ്.എസ് വോളണ്ടിയർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് . നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ജിസ്‌മോൾ ടി ജെയിംസ്, പ്രമോദ് ബി, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ വിവിധ കേന്ദ്രങ്ങളിലുള്ള മാലിന്യങ്ങൾ വോളണ്ടിയർമാർ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |