ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പട്യാല ഹൗസ് കോടതി 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് ചൈതന്യാനന്ദയെ ഇന്നലെ കോടതയിൽ ഹാജരാക്കിയത്. സെപ്തംബർ 28ന് ആഗ്രയിൽ വച്ചാണ് 62കാരനായ ചൈതന്യാനന്ദയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുടെ സഹായികളായിരുന്ന മൂന്ന് സ്ത്രീകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചൈതന്യാനന്ദ ഡയറക്ടറായിരുന്ന ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ മാനേജ്മെന്റ് അസോഷ്യേറ്റ് ഡീനും സീനിയർ അദ്ധ്യാപികയുമായ ശ്വേത ശർമ,എക്‌സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ,സീനിയർ അദ്ധ്യാപിക കാജൽ എന്നിവരാണ് അറസ്റ്റിലായത്. സ്വാമിയുടെ നിർദ്ദേശമനുസരിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |