ന്യൂഡൽഹി:യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷാ ഫലങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ പരിശീലനകേന്ദ്രത്തിന് അഞ്ച് ലക്ഷം രൂപ പിഴ.ഡൽഹിയിലെ ദൃഷ്ടി ഐ.എ.എസിനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) പിഴ ചുമത്തിയത്.2022ലെ സിവിൽ സർവീസ് പരീക്ഷയിൽ 216ലേറെ പേർ തിരഞ്ഞെടുക്കപ്പെട്ടു എന്ന പരസ്യത്തിൽ വിജയിച്ച ഉദ്യോഗാർത്ഥികളുടെ പേരുകളും ഫോട്ടോഗ്രാഫുകളും സഹിതം പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ,216 ഉദ്യോഗാർത്ഥികളിൽ 162 പേർ പ്രിലിമിനറി, മെയിൻ ഘട്ടങ്ങൾ സ്വതന്ത്രമായി ജയിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാം മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്ന് കണ്ടെത്തി.2024 സെപ്തബറിൽ,സമാനമായ കുറ്റത്തിന് ദൃഷ്ടി ഐ.എ.എസിനെതിരെ ഉപഭോക്തൃ കോടതി നടപടിയെടുത്തിരുന്നു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അന്യായമായ പ്രവർത്തനരീതികൾക്കും വിവിധ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് സി.സി.പി.എ ഇതുവരെ 54 നോട്ടീസുകൾ അയച്ചിട്ടുണ്ട്. 26 കോച്ചിംഗ് സ്ഥാപനങ്ങൾക്ക് 90.6 ലക്ഷത്തിലധികം പിഴ ചുമത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |