ന്യൂഡൽഹി: രാവണദഹന പരിപാടിക്കിടെ ഡൽഹി ജവഹർലാൻ നെഹ്‌റു സർവകലാശാലയിൽ സംഘർഷം. എ.ബി.വി.പിയും എസ്.എഫ്.ഐ,ഐസ,ഡി.എസ്.എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. ജെ.എൻ.യു പൂർവ വിദ്യാർത്ഥികളും സി.എ.എ വിരുദ്ധ പ്രക്ഷോഭം,ഡൽഹി കലാപക്കേകേസുകളിൽ ജയിലിൽ കഴിയുന്നവരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എ.ബി.വി.പി നടത്തിയ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് സംഘർഷമുണ്ടായത്.
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ക്യാമ്പസിൽ രാവണദഹനം സംഘടിപ്പിച്ചത്. എസ്.എഫ്.ഐ,ഐസ,ഡി.എസ്.എഫ് പ്രവർത്തകർ ഘോഷയാത്ര തടസ്സപ്പെടുത്തുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് എ.ബി.വി.പിയുടെ ആരോപണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റെന്ന് എ.ബി.വി.പി ജെ.എൻ.യു അദ്ധ്യക്ഷൻ മായങ്ക് പാൻചൽ പറഞ്ഞു. ആരോപണങ്ങൾ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിഷേധിച്ചു, മതപരമായ ആചാരങ്ങളെ എ.ബി.വി.പി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |