ന്യൂഡൽഹി: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സുപ്രീംകോടതിയിൽ ഹേബിയർ കോർപസ് ഹർജി ഫയൽ ചെയ്‌തു. സെപ്‌തംബർ 26ന്റെ അറസ്റ്റിന്റെ കാരണം അറിയില്ലെന്നും രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലുള്ള ഭർത്താവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ഗീതാഞ്ജലി പറയുന്നു. ഒക്‌ടോബർ ആറിന് ദസറ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന ദിവസം തന്നെ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന അപേക്ഷയിൽ അവർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |