കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻ.യു.ആർ.ജി.ഇ.ജി.എസ്- യു.ടി.യു.സി) സംസ്ഥാന സമ്മേളനം നാളെ കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. രാവിലെ 9ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്, സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, കെ.സിസിലി എന്നിവർ പങ്കെടുക്കും. ആർ.എസ്.പിയുടെയും യു.ടി.യു.സിയുടെയും ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. തൊഴിലുറപ്പ് മേഖലയെ സംരക്ഷിക്കാൻ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, സംഘാടക സമിതി ചെയർമാൻ ഡോ. കെ.ബിന്നി, സെക്രട്ടറി വെളിയം ഉദയകുമാർ, സോഫിയ സലീം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |