കൊച്ചി: ഇന്ത്യയിലെ അതിതീവ്ര മഴയിൽ ഉഷ്ണമേഖലാ തരംഗങ്ങളുടെ സ്വാധീനം പഠിക്കുന്ന പദ്ധതിക്ക് കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ശാസ്ത്രജ്ഞർക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംഗീകാരം. 44 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചു. അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. അജിൽ കോട്ടയിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും അറ്റ്‌മോസ്‌ഫെറിക് സയൻസസ് വിഭാഗത്തിലെ പ്രൊഫസർ ഡോ.കെ. സതീശൻ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും പ്രവർത്തിക്കും. മൂന്ന് വർഷം ദൈർഖ്യമുള്ള ഗവേഷണത്തിൽ, ഇതുവരെ താരതമ്യേന കുറച്ച് പഠിക്കപ്പെട്ടിട്ടുള്ള ഉഷ്ണമേഖലാ തരംഗ പ്രവർത്തനങ്ങൾ ഇന്ത്യയിലെ അതിതീവ്ര മഴ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |