
കല്ലമ്പലം: കുടവൂർ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭരണസമിതിയംഗം ഡോ.കെ.എസ് വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൽ.അജികുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ ഭരണസമിതിയംഗം കെ.മാധവ കുറുപ്പ് മുഖ്യ പ്രഭാഷണവും യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ ആശംസാപ്രസംഗവും നടത്തി. കരയോഗം വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.ഗോപിനാഥ പിള്ള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |